Kerala

വിജയരാഘവന്‍ വര്‍ഗീയ രാഘവനെന്ന് കെ എം ഷാജി

കോഴിക്കോട്: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി.

വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ എം ഷാജി പറഞ്ഞു. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്. എ വിജയരാഘവനും പി മോഹനനും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്.

കാക്കി ട്രൗസര്‍ അണിഞ്ഞ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് പി മോഹനന് നല്ലതെന്നും കെ എം ഷാജി പറഞ്ഞു. പേരാമ്പ്ര ചാലിക്കരയില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top