Kerala
ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുത്; വടകര എല്‍ഡിഎഫിനൊപ്പമെന്ന് കെകെ ശൈലജ
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് മുന്‍ മന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെകെ ശൈലജ. ടി പി ചന്ദ്രശേഖരന്‍ വധം നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തടയരുതെന്ന് കെ കെ ശൈലജ പറഞ്ഞു.