ന്യൂഡല്‍ഹി: ബംഗാളില്‍ ഇന്‍ഡ്യ സഖ്യം ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍.
ബംഗാളിലും ഇന്‍ഡ്യ സഖ്യമുണ്ടാവുമെന്നും ആശയക്കുഴപ്പമുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.