India

ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി

ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയതിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

എന്നാൽ വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജസ്റ്റിസ് യശ്വന്ത് വർമ. സംഭവത്തിൽ ദുരൂഹതയുണ്ട്. തീപിടിത്തം ഫയർഫോഴ്സിനെ അറിയിച്ചത് തന്റെ മകളും വസതിയിലെ ജീവനക്കാരുമായിരുന്നു. അവരാരും ഇങ്ങനെയൊരു പണക്കൂട്ടം കണ്ടിട്ടില്ലെന്നും യശ്വന്ത് വർമ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

മാർച്ച് 14-ന് രാത്രി 11.35-നാണ് ജഡ്ജിയുടെ വീട്ടിൽ തീപിടിത്തമുണ്ടായത്. അലഹബാദുകാരനായ ജസ്റ്റിസ് വർമ(56) അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. കണക്കിൽപ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. എന്നാൽ ജ​സ്​​റ്റി​സ്​ വ​ർ​മ​യു​ടെ വ​സ​തി​യി​ൽ​ നി​ന്ന്​ അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നോ​ട്ടു​ചാ​ക്കു​ക​ൾ ക​ണ്ടി​രു​ന്നി​ല്ലെ​ന്ന്​ നി​ല​പാ​ടെ​ടു​ത്ത ഡ​ൽ​ഹി അ​ഗ്​​നി​ര​ക്ഷാ​സേ​ന മേ​ധാ​വി അ​തു​ൽ ഗാ​ർ​ഗ്​ നി​ല​പാ​ട്​ തി​രു​ത്തി രംഗത്തെത്തിയതും വിവാദമായിരുന്നു. ​നോ​ട്ടു​നി​റ​ച്ച ചാ​ക്കു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ലെ​ന്ന്​ താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നായിരുന്നു​ ഗാ​ർ​ഗ്​ വ്യ​ക്ത​മാ​ക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top