Entertainment

‘സിനിമയിൽ ചാൻസ് കിട്ടാത്ത ചില പൊട്ടന്മാർ നിരൂപകരായി; കയ്യിൽ കിട്ടിയാൻ രണ്ടെണ്ണം കൊടുക്കണമെന്ന് തോന്നിയിട്ടുണ്ട്’: ജോയ് മാത്യു

സിനിമയിൽ ചാൻസ് ചോദിച്ചു നടന്ന് അവസരം കിട്ടാത്തവരാണ് സിനിമ നിരൂപണത്തിലേക്ക് ഇറങ്ങുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. അത്തരക്കാരെ കയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ മൂല്യമോ അളുകൾ എടുക്കുന്ന പരിശ്രമങ്ങളോ കാണാതെ സ്വന്തം അപകർഷത ബോധം മറച്ചുവച്ച് നിരുപണം നടത്തുന്നത് മഹാ തോന്യാസമാണ്. അത് നിരൂപണമല്ല ആക്രോശമാണെന്ന് ജോയ് മാത്യു വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.

“സിനിമ നിരൂപണം പഠിച്ചിട്ട് ചെയ്യേണ്ട ജോലിയാണ്. ചരിത്ര അധ്യാപകന് ചരിത്രം അറിഞ്ഞിരിക്കണം, ഇംഗ്ലീഷ് പഠിപ്പിക്കുന്നയാൾക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. സിനിമയിൽ ചാൻസ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടൻമാരെയും ഞാൻ കണ്ടിട്ടുണ്ട്. ഇവിരെ കൈയ്യിൽ കിട്ടിയാൻ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ നമുക്ക് അത് ചെയ്യാൻ പറ്റില്ലല്ലോ. വളരെ ബോറാണ്. ആദ്യ ദിവസം തന്നെ ചലച്ചിത്ര നിരൂപണം നടത്തുന്ന ചില പ്രതിഭകളുണ്ടല്ലെ, ഇവര് ശരിക്കും പ്രതിഭ ശൂന്യരാണ്. സിനിമയുടെ ചരിത്രം, സിനിമയുണ്ടാക്കുന്ന ഇംപാക്റ്റ്സ്, അതിന്റെ വാല്യൂസ്, അതിൽ അളുകൾ എടുക്കുന്ന പരിശ്രമങ്ങൾ ഇതൊന്നും കാണാതെ അവന്റെ അപകർഷത ബോധം മറച്ചുവച്ച് നിരുപണം നടത്തുന്നത് മഹാ തോന്യവാസമാണ്. അത് ഒരിക്കലും നീരുപണമെന്ന് പറയാൻ പറ്റില്ല അത് ആക്രോശമോ എന്തോ ആണ്.- ജോയ് മാത്യു പറഞ്ഞു.

സിനിമ വളരെ സീരിയസായ ഒരു കലാരൂപമാണെന്ന് മനസിലാക്കണം എന്നാണ് താരം പറയന്നത്. സിനിമ റിവ്യൂ ചെയ്യാൻ ഏറ്റവും എളുപ്പമാണ്. കാര്യം രണ്ട് മണിക്കൂർ ചിലവഴിച്ചാൽ സിനിമ റിവ്യൂ ചെയ്യാം. പെട്ടന്ന് കുറേ പൈസ കിട്ടും, പരസ്യം കിട്ടും. ശരിക്കും പറഞ്ഞാൽ ഇത്തരം നരൂപകർ മറ്റുള്ളവരുടെ ഉച്ശ്ഷ്ടം ഭക്ഷിക്കുകയാണെന്നേ ഞാൻ പറയൂ. ചില ചാനലുകളും അങ്ങനെയാണ്.- ജോയ് മാത്യു കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top