കൊച്ചി: കഥാകൃത്തും നോവലിസ്റ്റുമായ ജോസഫ് വൈറ്റില ( 84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തൈക്കൂടം സെന്റ് റാഫേൽ പള്ളിയിലാണ് സംസ്കാരം.
2012ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. നോവൽ, നാടകം, കഥ, തിരക്കഥ വിഭാഗങ്ങളിലായി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ചരമ വാർഷികം, പാവങ്ങളുടെ പാഞ്ചാലി, ആശ്രമം തുടങ്ങിയവ പ്രധാന കൃതികൾ.