കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയുടെ തലപ്പത്ത് ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രചാരണത്തിന് എത്താത്തത് എന്ന് ആക്ഷേപം ഉണ്ടായിരുന്നു. ഈ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി പ്രിയങ്കയ്ക്ക് എതിരെ വയനാട്ടില്‍ പ്രചാരണത്തിന് ജോസ് കെ.മാണി എത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്.
പ്രിയങ്ക ഗാന്ധിക്ക് എതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നു കേരളാ ജോസ്.കെ.മാണി വ്യക്തമാക്കി. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുണ്ട്. അതിനാല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തും. – ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു. “വയനാട് മാത്രമല്ല, ഇടതുമുന്നണി നിലപാടിന്റെ ഭാഗമായി പാര്‍ലമെന്റിലും ചിലപ്പോള്‍ വിയോജിക്കേണ്ടി വരുന്നുണ്ട്. എപ്പോഴും ഇടതുപക്ഷത്തിന്റെ നിലപാടാണ് പിന്തുടരുക. അതിനാല്‍ സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തും.” – ജോസ് കെ.മാണി പറഞ്ഞു