Kerala

കേരള കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്; ജോണി നെല്ലൂർ

Posted on

കേരള കോൺഗ്രസിലേക്ക് മടങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. രാഷ്ട്രീയ രംഗത്ത് അവഗണന നേരിട്ടു.കേരളാ കോൺഗ്രസ് എമ്മുമായി അടുത്ത ബന്ധമാണുള്ളതെന്നും രാഷ്ട്രീയത്തിലേക്ക് ഉടൻ തിരിച്ച് വരുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

’54 വർഷമായി സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തി എന്ന നിലയിൽ പൂർണമായും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു. കേരള കോൺഗ്രസിലാണ് ചെറുപ്പം മുതൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നത്. കേരളകോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയുമായി പ്രവർത്തിക്കാൻ താൽപര്യമില്ല. അത് മാതൃസംഘടനയിലായാലെന്താണ് തെറ്റെന്ന് ആലോചനയിലുണ്ട് ജോണി നെല്ലൂർ പറഞ്ഞു.

കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന്റെ ചെയര്മാനായിരിക്കുമ്പോഴാണ് ജോണി നെല്ലൂർ കൊച്ചിയിൽ  വച്ച് ജോസഫ് ഗ്രൂപ്പിൽ ലയിച്ചത്.ലയിച്ച കേരളാ കോൺഗ്രസിൽ അർഹമായ പദവികൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജോണി നെല്ലൂർ ബിജെപി യുമായി സഹകരിക്കാൻ തീരുമാനിച്ചത്.എന്നാൽ ക്രിസ്ത്യൻ മേഖലയിൽ ഒരു ചലനം പോലും ഉണ്ടാക്കാൻ ജോണിക്കു കഴിഞ്ഞില്ലെന്ന്  ബിജെപി ക്കു മനസിലായപ്പോൾ അവരും തഴഞ്ഞു.പിന്നീട് സജീവ രാഷ്ട്രീയം വിട്ട ജോണി നെല്ലൂർ ഇപ്പോഴാണ് മനസിലിരുപ്പ് തുറന്നു പറഞ്ഞു രംഗത്ത് വന്നത് .

ഇതിനിടയിൽ ജോസഫ് ഗ്രൂപ്പിൽ ആയിരുന്നപ്പോൾ മാണി ഗ്രൂപ്പിലെ ഒരു ഫേസ്‌ബുക്ക് പോരാളിയോട്  മാണി ഗ്രൂപ്പിലേക്ക് വരുന്ന കാര്യം ചർച്ച ചെയ്യുകയും എനിക്കൊരു കോർപറേഷൻ മതി അത് അവരോടു പറഞ്ഞാരെ  എന്ന് പറഞ്ഞത് ഫേസ്‌ബുക്ക് പ്രവർത്തകൻ റെക്കോഡ് ചെയ്തു നാട്ടിലെല്ലാം പാട്ടായപ്പോൾ ജോസഫ് ഗ്രൂപ്പിൽ നിന്നും അദ്ദേഹം സ്വാഭാവികമായും തഴയപ്പെട്ടു.ഇപ്പോൾ പല കേരളാ കോൺഗ്രസുമായും അദ്ദേഹം ബന്ധപ്പെടുന്നുണ്ടെന്നാണ് അറിവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version