Kerala
കേരളത്തില്‍ സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2 ശതമാനത്തിന്റെ വര്‍ധനവോടെ രാജ്യത്തിന് മാത്യകയായത്.
രാജ്യത്ത തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോഴാണ് സ്ഥിരം തൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും തൊഴില്‍,വേതനം എന്നിവ സംബന്ധിച്ച നടത്തിയ പഠത്തിലാണ് കേരളം നേട്ടം കൈവരിച്ചത്.2018-19നും 2023-24 നും ഇടയില്‍ സ്ഥിരം തൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ 6.2 ശതമാനം വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.എന്നാല്‍ ഇക്കാലയളവില്‍ ദേശീയ ശരാശരി 2 ശതമാനം കുറഞ്ഞു.