Kerala

മുത്തോലിയിലെ ജിസ്മോൾ മരിച്ചത് ഉൾക്കൊള്ളാനാകാതെ നാടും വീടും സുഹൃത്തുക്കളും

കോട്ടയം: കഴിഞ്ഞ ദിവസമാണ് കോട്ടയം ഏറ്റുമാനൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ഹൈക്കോടതി അഭിഭാഷക ജിസ്മോൾ മീ​ന​ച്ചി​ലാ​റ്റി​ൽ ചാ​ടി ജീ​നൊ​ടു​ക്കിയത്. എന്നാൽ ആ മരണം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല ഇവരുടെ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും. അ​ഭി​ഭാ​ഷ​ക​യാ​യി ഹൈ​ക്കോടതിയിൽ സ​ജീ​വ​മാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ ജി​സ്മോ​ൾ മു​ത്തോ​ലി പ​ഞ്ചായ​ത്ത് വൈസ് പ്രസിഡന്റായി 2019ൽ തിര​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​ത്. അതോടെ അ​ഭി​ഭാ​ഷ​ക ജോ​ലി​യു​ടെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് മാ​റി. അ​ഭി​ഭാ​ഷ​ക​യാ​യി​രി​ക്കെ ജി​സ്​​മോ​ൾ ന​ട​ത്തി​യ സാ​ഹ​സി​ക ഇ​ട​പെ​ട​ലും അ​ന്ന്​ കൂ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​ർ ഓ​ർ​ക്കു​ന്നു. ഭ​ർ​ത്താ​വ് അ​ന്യാ​യ​മാ​യി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ക്കി പൂ​ട്ടി​യി​ട്ട യു​വ​തി​യെ കാ​ണാ​ൻ വേ​ഷം​മാ​റി ജി​സ്​​മോ​ൾ അ​വി​ടെ ചെ​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ കാ​ണാ​നോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ജി​സ്​​മോ​ളു​ടെ സാ​ഹ​സി​ക ഇ​ട​പെ​ട​ൽ. തു​ട​ർ​ന്ന്​ ഇ​വ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട്​ അ​നു​സ​രി​ച്ച്​ ജ​സ്റ്റി​സ് വി​നോ​ദ് ചന്ദ്രൻ വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ചു. അ​മി​ക്ക​സ് ക്യൂ​റി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി യു​വ​തി​യെ കാ​ണു​ക​യും ചി​കി​ത്സാ​രേ​ഖ​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി പ​രി​ശോ​ധി​പ്പി​ച്ചു. ഇ​തി​ന്‍റെ​യെ​ല്ലാം വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഹൈക്കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ പ​രാ​തി​ക്കാ​രി​യോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച ജ​ഡ്ജി അ​വ​രോ​ട്​ നേ​രി​ട്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്നാ​ണ് മോ​ച​ന​ത്തി​ന് ഉ​ത്ത​ര​വാ​യ​ത്. അ​ത്ത​ര​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ജി​സ്​​മോ​ളു​ടെ ആ​ത്മ​ഹ​ത്യ ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top