Kerala
എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍ഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടാത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂവെന്നും എല്‍ഡിഎഫിലും മന്ത്രിസഭയിലും ജെഡിഎസ് തുടരുന്നത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.