കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ബോര്‍ഡ്. നേരത്തെ താത്കാലികമായി കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ജയസൂര്യ. ഈ സ്ഥാനമാണ് ഉറപ്പിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ മുഖ്യ പരിശീലകന്‍ ഇതിഹാസ ഓപ്പണറായിരിക്കും.
ജയസൂര്യയുടെ കീഴില്‍ ലങ്കന്‍ ടീം തിരിച്ചു വരവിന്റെ പാതയിലാണ്. ഇതോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. നിലവില്‍ 2026 മാര്‍ച്ച് 31 വരെയാണ് കരാര്‍.