Kerala
ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരി
ഇടുക്കി: ജയസൂര്യയ്‍ക്കെതിരായ പരാതിയില്‍നിന്ന് പിന്മാറാൻ ഭീഷണിയിലൂടെയല്ലാതെ പലവിധ സമ്മർദ്ധമെന്ന് പരാതിക്കാരിയായ നടി.
പൈസയ്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിച്ച് ഒരു ഓഡിയോ വന്നിരുന്നു. ജയസൂര്യയുടെ വലിയൊരു സിനിമ ഇറങ്ങാന്‍ പോകുകയാണ്, സിനിമയേ ഈ കേസ് ബാധിക്കില്ലേയെന്നും ഒരാള്‍ ചോദിച്ചിരുന്നു.
ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും ഫോണില്‍ വിളിക്കുന്നുണ്ട്. എനിക്കുള്ള പിന്തുണ മാധ്യമങ്ങളാണ്. ഇനിയും മാധ്യമങ്ങളേ കാണും.