Kerala

ചോറ്റാനിക്കരയിൽ പതിവ് തെറ്റിക്കാതെ മേളപ്രമാണിയായി ജയറാം

ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായി ആരാധിച്ചു വരുന്ന പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി.

ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണൻമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്ത്, ഉദയനാപുരം മണി മാരാർ, പുറ്റുമാനൂർ മഹേഷ് മാരാർ അടക്കം 50 പേരുമാണ് അണിനിരക്കുന്നത്. ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിന് കൊഴുപ്പേകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top