തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിബിഐ കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സെക്രട്ടറി കെഎം എബ്രഹാമിന് പിന്തുണയുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍.

കെഎം എബ്രഹാമിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണം മാത്രമാണെന്നും ആരോപണത്തിന്റെ പേരില്‍ ഒരാളെ കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. വ്യക്തികളല്ല, സര്‍ക്കാരാണ് തീരുമാനങ്ങളെടുക്കുന്നതെന്നും രാജി വയ്‌ക്കേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ വിശദമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാര്‍ ശരി മാത്രമേ ചെയ്യുകയുളളുവെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


