തിരുവനന്തപുരം: സംസ്ഥാന എക്സിക്യൂട്ടീവ് പുന:സംഘടിപ്പിക്കണമെന്ന് സിപിഐയിൽ ആവശ്യം. സംസ്ഥാന കൗൺസിലിലാണ് ആവശ്യം ഉയർന്നത്. സംസ്ഥാന സെൻ്ററും പുന:സംഘടിപ്പിക്കണമെന്ന് സിപിഐ നേതാവ് കെ കെ ശിവരാമൻ ആവശ്യപ്പെട്ടു.
അക്കോമഡേഷൻ കമ്മിറ്റിയായി എക്സിക്യൂട്ടീവ് മാറിയെന്നാണ് ഉയരുന്ന വിമർശനം. മന്ത്രിമാരെ സംഘടനാ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യം ഉയർന്നു. തിരഞ്ഞടുപ്പ് അവലോകന റിപ്പോർട്ട് തയാറാക്കുന്നതിൽ വീഴ്ച വന്നുവെന്നും വിമർശനമുയര്‍ന്നു.