Entertainment
തമിഴ് നടൻ ജയം രവി പേരുമാറ്റി; പുതിയ പേര് രവി മോഹൻ
തമിഴ് നടൻ ജയം രവി പേരുമാറ്റി. തന്നെ ഇനി മുതൽ രവി മോഹൻ എന്ന് വിളിക്കണമെന്നാണ് നടൻ പറഞ്ഞത്.
തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്. ‘രവി മോഹൻ’ എന്ന തലക്കെട്ടിൽ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ട ആരാധകർക്കും മാധ്യമങ്ങൾക്കും കൂട്ടുകാർക്കും, പുതിയ പ്രതീക്ഷകളുമായാണ് നാം ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ എന്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്.