Kerala

കലാബോധം മരുന്നിന് പോലുമില്ലാത്ത അധ്യാപകരാണ് കലാലയങ്ങളെ നശിപ്പിക്കുന്നത്: ഗീവർഗീസ് മാർ കൂറിലോസ്

Posted on

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് ഗീവർഗീസ് മാർ കൂറിലോസ്. മലയാള സംഗീതത്തിന് നവ്യമായ ഒരു ഭാഷയും ഭാഷ്യവും നൽകിയ കലാകാരനാണ് ജാസി ഗിഫ്റ്റെന്നും അദ്ദേഹത്തെ അപമാനിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

‘നൃത്തം അടുത്തു പോകട്ടെ, അകലെ കൂടെ പോലും പോയിട്ടില്ലാത്ത ഞാൻ പോലും അറിയാതെ ശരീരം അനക്കി പോയത് ജാസി ഗിഫ്റ്റിന്റെ “ലജ്ജാവതിയെ” എന്ന പാട്ട് കേട്ടപ്പോഴാണ്. മലയാള സംഗീത ശാഖയ്ക്ക് നവ്യമായ ഒരു ഭാഷയും ഭാഷ്യവും വ്യാകരണവും നൽകിയ അനുഗ്രഹീത കലാകാരനാണ് ജാസി ഗിഫ്റ്റ്. അദ്ദേഹത്തെ അപമാനിച്ചതിൽ എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു… കലാബോധം മരുന്നിനു പോലുമില്ലാത്ത അധ്യാപകരും പ്രിൻസിപ്പാളുമാരും ആണ് നമ്മുടെ കലാലയങ്ങളെ നശിപ്പിക്കുന്നത്… മുന്നോട്ടുപോവുക ജാസി ഗിഫ്റ്റ്… ഒപ്പമുണ്ട്,’ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version