Uncategorized

ജപ്പാനിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 6.4 തീവ്രത

ജപ്പാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

പ്രാദേശികസമയം രാത്രി 10: 47 ന് ജപ്പാൻ ഇഷിക്വാവയിലെ നോതോ റീജിയണിലാണ് ഭൂചലനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഖലയിൽ അനുഭവപ്പെട്ടിട്ടുള്ളത്.

ഭൂചലനത്തെ തുടർന്ന് റെയിൽ പാതകൾ തകരാനും വിള്ളലുകൾ വീഴാനും സാധ്യതകൾ നിലനിൽക്കുന്നതിനാൽ സംഭവത്തെ തുടർന്ന് ജപ്പാനിലെ പല പ്രദേശങ്ങളിലേക്കുമുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.

ഇതേ സമയത്തു തന്നെ ജപ്പാൻ്റെ പടിഞ്ഞാറൻ തീരത്തെ ഹൊൻഷുവിൽ 6.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top