Uncategorized

ജപ്പാനിലെ ടോക്കിയോയിൽ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഉണ്ടായത് ശക്തമായ രണ്ട് ഭൂചലനങ്ങള്‍

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിൽ ഒരുമിനിറ്റിന്റെ ഇടവേളയില്‍ ഉണ്ടായത് ശക്തമായ രണ്ട് ഭൂചലനങ്ങള്‍. ജപ്പാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ക്യൂഷു, ഷികോകു എന്നീ ദ്വീപുകളിലാണ് വ്യാഴാഴ്ച 6.9 ഉം 7.1 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. പ്രധാനപ്പെട്ട നഗരങ്ങളായ മിയാസാക്കി, ഓയിറ്റ, കാഗോഷിമ, എഹിം എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു ടോക്കിയോയിലും ഭൂചലനം അനുഭവപ്പെട്ടത്.

മിയാസാക്കിയില്‍ നിന്ന് 20 മൈല്‍ അകലെയാണ് ഭൂചലനം നേരിട്ട മേഖല. മിയാസാക്കിയില്‍ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകള്‍ക്ക് ഭൂചലന സമയത്ത് ബാലൻസ് നഷ്ടപ്പെട്ട സംഭവങ്ങളല്ലാതെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കെട്ടിടങ്ങളൊന്നും തന്നെ ഭൂചലനത്തില്‍ തകർന്നിട്ടില്ലെന്നാണ് പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്.

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മധ്യേഷ്യയിലേക്ക് ഈ ദിവസങ്ങളില്‍ നടത്താനിരുന്ന സന്ദർശനം നീട്ടി വച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പസഫിക് തീരമേഖലകളില്‍ തുടർച്ചയായ ഭൂകമ്പങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിദഗ്ധരുടെ നിരീക്ഷണത്തിന് പിന്നാലയാണ് ഇത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top