സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ ന്യൂസ് എഡിറ്റർ നീലിമ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ ഇൻപുട് എഡിറ്ററായി ഇന്ന് ജോയിൻ ചെയ്തു.
1949 മുതൽ 1964 വരെ ദേശാഭിമാനി പത്രാധിപരായിരുന്ന വിടി ഇന്ദുചൂഡൻ കമ്യൂണിസം വിട്ട് ആർഎസ്എസിൽ ചേർന്ന സംഭവത്തിന് ശേഷം മറ്റൊരു പ്രമുഖ കമ്യൂണിസ്റ്റ് മാധ്യമ പ്രവർത്തക സംഘപരിവാർ ക്യാമ്പിലേക്ക് ചെല്ലുന്നു എന്ന പ്രത്യേകതയുണ്ട് നീലിമയുടെ ചുവട് മാറ്റത്തിൽ.
നീലിമ കൈരളി വിട്ട് ജനം ടിവിയിൽ ചേരുന്ന വിവരം ആർഎസ്എസിൻ്റെ ദക്ഷിണേന്ത്യാ ചുമതലയുള്ള വിശേഷാൽ സമ്പർക്ക് പ്രമുഖ് എ ജയകുമാറാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാർ തൃശൂരിൽ ആർഎസ്എസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബെലയെ സന്ദർശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ജയകുമാര്‍.