Politics

പ്രധാന വാഗ്ദാനം മദ്യം തന്നെ… ഗാന്ധി ജയന്തി ദിനത്തില്‍ പിറന്ന പ്രശാന്ത് കിഷോറിൻ്റെ ജൻ സൂരജ് പാർട്ടി

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രാഷ്ടീയ പാർട്ടിയുമായി രംഗത്ത്. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രശാന്തിൻ്റെ ജൻ സുരാജ് പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് രംഗത്ത് വന്നതോടെയാണ് ഇദ്ദേഹത്തെ രാഷ്ടീയ പാർട്ടികൾ ശ്രദ്ധിച്ചു തുടങ്ങിയത്.

2014 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനും മോദിയെ ദേശീയ നേതാവായി ഉയർത്തിക്കാട്ടുന്നതിലും പ്രശാന്ത് കിഷോർ നിർണായക പങ്ക് വഹിച്ചു. പിന്നിട് പല രാഷ്ട്രീയ പാർട്ടികളുടേയും പ്രചരണത്തിന് നേതൃത്വം നല്കി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ഉപദേഷ്ടാവും ജനതാദൾ യുണൈറ്റഡിൻ്റെ വൈസ് പ്രസിഡൻ്റുമായി. പിന്നീട് ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞതോടെയാണ് പുതിയ രാഷ്ടീയ പാർട്ടി രൂപീകരണത്തിന് പ്രശാന്ത് കിഷോർ തയ്യാറായത്.

പാർട്ടി രൂപീകരണത്തിന് മുന്നോടിയായി കഴിഞ്ഞ രണ്ട് വർഷമായി ബീഹാറിലുടനീളം കാൽനടയായും മറ്റും ജനങ്ങളെ നേരിട്ട് കാണുന്ന തിരക്കിലായിരുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കി അതിന് അനുസരിച്ച നയരൂപീകരണങ്ങൾ നടത്താനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇതിനൊടുവിലാണ് ഔദ്യോഗികമായി ജൻ സുരാജ് പാർട്ടി പ്രഖ്യാപിച്ചത്. തൻ്റെ പാർട്ടി അധികാരത്തിൽ വന്നാൽ മദ്യ നിരോധനം പിൻവലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങേയറ്റം തെറ്റായ തീരുമാനമാണ് നിതീഷ് സർക്കാർ നടപ്പിലാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top