India

ജമ്മു കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ടത് 75 ഭീകരര്‍

ജമ്മു കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകള്‍ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. 75 ഭീകരരാണ് വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 60 ശതമാനവും പാകിസ്ഥാനിൽ നിന്നുള്ളവരാണ്. പാകിസ്ഥാൻ പിന്തുണയോടെയുള്ള തീവ്രവാദമാണ് ജമ്മു കശ്മീരില്‍ നടക്കുന്നതെന്ന് ഇത് തെളിയിക്കുന്നുവെന്ന് സേന ചൂണ്ടിക്കാട്ടുന്നു.

നാല് പ്രാദേശിക യുവാക്കളെ മാത്രമാണ് തീവ്രവാദികള്‍ റിക്രൂട്ട് ചെയ്തത്. നിയന്ത്രണരേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തിയിലും (ഐബി) നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് 17 ഭീകരര്‍ കൊല്ലപ്പെട്ടത്. ഉൾപ്രദേശങ്ങളിലെ ഏറ്റുമുട്ടലിലാണ് 26 ഭീകരര്‍ കൊല്ലപ്പെട്ടത്.

ജമ്മു, ഉധംപൂർ, കത്വ, ദോഡ, രജൗരി എന്നീ ജില്ലകളിലാണ് കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലുള്ള പ്രാദേശിക ഭീകരരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഭീകരസംഘത്തെ ഏകദേശം പൂര്‍ണമായി തുടച്ചുനീക്കിയിട്ടുണ്ട്. 2024ൽ ജമ്മു കശ്മീരിലുടനീളം നടന്നത് 60 ഭീകരാക്രങ്ങളാണ്. ഇതില്‍ 32 സാധാരണക്കാരും 26 സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ 122 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top