യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസ് നിയമിതനാകും.
മലേക്കുരിശ് ദയറായിൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നടത്തിയ പ്രസംഗത്തിലാണ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. നിലവിൽ മലങ്കര മെത്രപ്പൊലീത്തയാണ് മാർ ഗ്രിഗോറിയോസ്.
സ്ഥാനാരോഹണ ചടങ്ങുകൾ പിന്നീടു നടത്തും. സഭാ സമിതികൾ ഇതു നിർദേശിച്ചിട്ടുണ്ട്. അതു സംബന്ധിച്ചുള്ള തീരുമാനം ഉടനുണ്ടാകും. ഏറെ വെല്ലുവിളികളുള്ള കാലത്താണ് ഈ നിയോഗം’’ – പാത്രിയര്‍ക്കീസ് ബാവാ പ്രസംഗത്തിൽ പറഞ്ഞു.