Kerala

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന്

Posted on

കൊച്ചി: യാക്കോബായ സഭയുടെ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ വാഴിക്കുന്ന ചടങ്ങ് മാര്‍ച്ച് 25ന് നടക്കും. ലെബനനിലെ ബെയ്‌റൂട്ടിലെ പാത്രിയര്‍ക്കാ അരമനയിലാണ് ചടങ്ങ് നടക്കുക.

മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി 1960 നവംബര്‍ 10നാണ് ജോസഫ് മാര്‍ ഗ്രിഗോറിയസിന്റെ ജനനം. 1984 മാര്‍ച്ച് 25ന് വൈദികനായി. 1994 ജനുവരി 16ന് മെത്രാഭിക്ഷിതനായി.

യൂണിവേഴ്‌സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്നു. 2019ലാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version