Kerala

ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണം അത്യന്തം ഹീനം; അപലപിച്ച് മുഖ്യമന്ത്രി

Posted on

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനും അക്രമികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമാണ്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പൊതുവായ പുരോഗതിക്കും ഭീഷണിയാകുന്നു എന്ന് അവയ്ക്കു പിന്നിലുള്ളവര്‍ മനസിലാക്കണം.

സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതും അശാന്തി വളര്‍ത്തുന്നതുമായ നടപടികളില്‍ നിന്ന് അവര്‍ പിന്തിരിയുകയും വേണം – മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version