മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത്. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ പുതിയതായി ലഭിക്കാൻ ധാണയായിരിക്കുന്ന ലോക്സഭാ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം.
സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം. സിറ്റിങ്ങ് എം പിമാർ മാറുകയാണെങ്കിൽ കെ എം ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.