യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ചത് എന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ വക്കീല്‍ നോട്ടീസയച്ച് യൂത്ത് കോണ്‍ഗ്രസ്. നിയമ നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്‍ പ്രകാരം അഡ്വ. മൃദുല്‍ ജോണ്‍ മുഖേന ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എം വി ഗോവിന്ദന് ഇന്ന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പു പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുമാണ് നോട്ടീസ്. പത്രസമ്മേളനത്തിന് ശേഷം എം വി ഗോവിന്ദന്‍ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. ഉച്ചയ്ക്ക് 12:30ന് മാത്രം ഇറങ്ങിയ കോടതി വിധിയുടെ വിശദാംശങ്ങളിലാണ് താന്‍ പറഞ്ഞ കാര്യങ്ങളുള്ളത് എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വ്യാജമാണ്.