Kerala

വയനാടിന്‍റെ പേരില്‍ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ ഫണ്ട് വെട്ടിപ്പ്; അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി

Posted on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസില്‍ ഉയർന്ന ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ അന്വേഷണ കമ്മിഷൻ ഇന്നും തെളിവെടുപ്പ് നടത്തും. സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി ഉൾപ്പെടുന്ന മൂന്നംഗ സമിതി നേരിട്ടാണ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് ചേളന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് അശ്വിൻ എടവലത്തും പ്രവര്‍ത്തകന്‍ അനസും ചേര്‍ന്ന് ദുരന്തത്തിന്‍റെ പേരില്‍ പണം തട്ടിയെടുത്തെന്നാണ് ആരോപണം. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ പേരിലായിരുന്നു പണപ്പിരിവ്.

യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം പ്രസിഡന്റ് അമൽ ദിവാനന്ദ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനാണ് പരാതി നല്‍കിയത്. ഇന്നലെ കോഴിക്കോട് ഡിസിസി ഓഫീസിൽ അബിൻ വർക്കിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പരാതിക്കാരൻ്റെയും ആരോപണ വിധേയൻ്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ പാര്‍ട്ടിയും അന്വേഷണം നടത്തുമെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ അറിയിച്ചു.

സംഭവം വിവാദമായതോടെ ആരോപണം തള്ളി അശ്വിൻ എടവലത്ത് രംഗത്തെത്തിയിരുന്നു. സംഘടനയിലുള്ള ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും എന്നുമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version