ആലപ്പുഴ: നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനേയും പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇന്ന് ചോദ്യം ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനെയുമാണ് ചോദ്യം ചെയ്യുന്നത്.
ഇരുവരോടും ചോദ്യം ചെയ്യലിനായി ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ രാവിലെ പത്തിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചേക്കും.