കോൺഗ്രസിനെ തോൽപ്പിക്കുന്നതിന് മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിൽ ചേർക്കണമെന്ന നിലപാട് എംവിആർ പാർട്ടിക്കുള്ളിൽ ഉന്നയിച്ചിരുന്നതായി സിപിഐഎം നേതാവ് പി ജയരാജൻ. 1980കളിൽ മുസ്ലിം ലീഗിനെ കൂടെക്കൂട്ടില്ലെന്ന് പറയുമ്പോഴുണ്ടായിരുന്ന രാജ്യത്തെ സാഹചര്യമല്ല ഇപ്പോഴെന്നും പി ജയരാജൻ വ്യക്തമാക്കി. സിപിഐഎം മുസ്ലിം ലീഗിനെ കൂട്ടാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.