Kerala
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം ശക്തമാക്കി മുസ്ലിം ലീഗ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മണ്ഡലമായ കണ്ണൂരിലാണ് ലീഗ് കണ്ണുവെച്ചിരിക്കുന്നത്. കെ സുധാകരന് വീണ്ടും മത്സരിക്കില്ലെന്നും ഈ സീറ്റില്‍ വിജയിക്കാനാകുമെന്നുമാണ് ലീഗ് കണക്ക് കൂട്ടുന്നത്.
കണ്ണൂര്‍ ലഭിച്ചില്ലെങ്കില്‍ വയനാട്, വടകര, കാസര്‍കോട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ആവശ്യപ്പെടാനാണ് ലീഗില്‍ ആലോചന. യുഡിഎഫ് യോഗത്തില്‍ സീറ്റ് ആവശ്യം ഉന്നയിക്കാനാണ് ലീഗ് തീരുമാനം. ലീഗ് ആവശ്യപ്പെടുന്ന അധിക സീറ്റ് എവിടെ വേണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മുസ്ലിം ലീഗിനെ മൂന്ന് സീറ്റ് എന്നതില്‍ ചുരുക്കേണ്ടതില്ലെന്ന് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചന നല്‍കുന്നതാണ് പ്രതികരണം.