ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ പുതിയ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായി വി നാരായണനെ കേന്ദ്രം നിയമിച്ചു.
ജനവരി 14നു ചുമതല ഏറ്റെടുക്കും.നിലവിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (എൽപിഎസ്‌സി) തലവനായ നാരായണന് രണ്ടുവർഷത്തെ കാലാവധിയുണ്ട്. കേന്ര സർക്കാർ കാബിനറ്റിൻ്റെ അപ്പോയിൻ്റ്‌മെൻ്റ് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കി
ബഹിരാകാശ കമ്മീഷൻ ചെയർമാൻ കൂടിയായ നാരായണൻ, രാജ്യത്തിന് നിഷേധിക്കപ്പെട്ട സാങ്കേതികവിദ്യയായ ക്രയോജനിക് എഞ്ചിൻ്റെ ഇന്ത്യയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ത്യക്കായി വ്യക്തമായ ഒരു റോഡ്മാപ്പ് ഉണ്ട് എന്നും , മികച്ച കഴിവുകൾ ഉള്ളതിനാൽ ഐഎസ്ആർഒയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും പുതിയ ഐ എസ് ആർ ഒ മേധാവി വി നാരായണൻ വ്യക്തമാക്കി.