കൊച്ചി:ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇന്ന് ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന സർവീസ് രാത്രി 11.30 വരെയായിരിക്കും.
രാത്രി പത്തുമണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവും ഒരുക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.