ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി… ലക്നൗ സൂപ്പർ ജയിന്റ്സിനോട് 12 റൺസിനാണ് മുംബൈ തോറ്റത്.

ഈ സീസണിൽ മുംബൈയുടെ മൂന്നാം തോൽവിയാണിത്. ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടായ ഏക്നാ സ്റ്റേഡിയത്തിൽ ആണ് ടീം വിജയം നേടിയത്. അവസാന ഓവർ വരെ ആവേശം ജ്വലിച്ച നിമിഷങ്ങളായിരുന്നു ഗ്രൗണ്ടിൽ അരങ്ങേറിയത്.
ആദ്യം ബാറ്റ് ചെയ്ത എൽഎസ് ജി 8 ന് 203 റൺസ് എടുത്തു. തുടർ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 5 വിക്കറ്റിന് 191 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 67 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്തായത്തോടെയാണ് മുംബൈ തോൽവിയിലേക്ക് നീങ്ങിയത്.

