തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിനോട് ഐഎൻടിയുസിക്ക് അകൽച്ചയില്ലെന്ന് ഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ.

സമരത്തിന് കൂട്ടായ ആലോചനയുണ്ടായില്ല. അതുകൊണ്ടാണ് സമരത്തിന്റെ ഭാഗമാവാഞ്ഞത്. നിലവിൽ എസ് യുസിഐ മാത്രമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എസ് യുസിഐക്കൊപ്പം ഇരുന്ന് എങ്ങനെ മുദ്രാവാക്യം വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.

