Kerala
ഐഎൻടിയുസിയെ ചന്ദ്രശേഖരൻ പിണറായിയുടെ കാൽച്ചുവട്ടില്‍ വെച്ചു; വിമർശിച്ചു മുൻ പ്രസിഡന്റ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് ബാബു.
നിലവിലെ പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സംഘടനയെ പിണറായിയുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുവച്ചുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഐഎന്‍ടിയുസിയിലെ എല്ലാ യൂണിയനുകളും ചന്ദ്രശേഖരന്‍ തകര്‍ത്തുവെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
‘മോഡി കെയര്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് പിണറായി, അവിടെ നന്മ ഐഎന്‍ടിയുസി തുടങ്ങി. പിണറായി വിജയനും എളമരം കരീമും ചേര്‍ന്നാണ് ഐഎന്‍ടിയുസി നയിക്കുന്നത്. പിണറായിക്കൊപ്പം ചേര്‍ന്ന് സമരനാടകം നടത്തുന്നു. ഐഎന്‍ടിയുസിയുടെ പോക്ക് നേര്‍ വഴിയില്‍ അല്ല. ഇതേ പോക്ക് പോയാല്‍ ഐഎന്‍ടിയുസി ഇല്ലാതാകും’, സുരേഷ് ബാബു പറഞ്ഞു.