India
ഇൻഡ്യ മുന്നണി വന്നാൽ സർക്കാർ ജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ പുതിയ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനസംഖ്യയില്‍ പകുതിയും സ്ത്രീകളല്ലേ? ഹയര്‍ സെക്കണ്ടറിയിലും ഉന്നത വിദ്യാഭ്യാസത്തിലും പകുതിയും സ്ത്രീകളല്ലേ? ഇങ്ങനെയിരിക്കെ സംവിധാനത്തില്‍ അവരുടെ പങ്കാളിത്തം എന്തുകൊണ്ടാണ് കുറയുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. സര്‍ക്കാരില്‍ തുല്ല്യപങ്കാളിത്തം ലഭിച്ചാല്‍ മാത്രമെ സ്ത്രീകളുടെ കഴിവ് പൂര്‍ണ്ണമായും ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.