India
ഇൻഡ്യ മുന്നണിയിൽ പൊട്ടിത്തെറി!!
ഇൻഡ്യ മുന്നണിയിയിൽ പൊട്ടിത്തെറിയെന്ന സൂചന ശക്തമാക്കി ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി നേതാവുമായ മമത ബാനർജിയുടെ വാക്കുകൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമത ബാനർജി മുന്നണിക്കെതിരെ രംഗത്തുവന്നത്.
‘ഇൻഡ്യ’യുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നൽകിയാൽ മുന്നണിയുടെ നേതൃസ്ഥാനം താൻ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞു.
പാർലമെന്റിൽ അടക്കം മുന്നണിയിൽ കെട്ടുറപ്പില്ലാത്ത സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.