India

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കും: മുഹമ്മദ് മുയ്സു

ഡൽഹി: ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇതിന്റെ ഭാ​ഗമായി ഇരു രാജ്യങ്ങളും തമ്മിൽ അഞ്ച് ഉപയകക്ഷി കരാറുകൾ ഒപ്പിട്ടു. വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനും സമുദ്ര രംഗത്തെ സുരക്ഷയിൽ സഹകരിച്ച് പ്രവർത്തിക്കാനുമുള്ളത് ഇവയിൽ പ്രധാനം.

സ്വതന്ത്ര വ്യാപാര കരാറുകൾ, ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനം, ബാംഗ്ലൂരിൽ മാലദ്വീപ് കൗൺസിലേറ്റ് തുറക്കൽ, ഇന്ത്യയിലെ വിവിധ ഏജൻസികളുമായി സഹകരിച്ചുള്ള പ്രവർത്തനം എന്നിവയിലും ഇരു രാജ്യങ്ങളുമായി ധാരണയിലായി.

മുഹമ്മദ് മുയിസുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ഉഭയകക്ഷി ചർച്ചകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യയുമായുള്ള തങ്ങളുടെ ദീർഘകാല ബന്ധം എക്കാലവും നിലനിർത്തുമെന്നും സൗഹൃദ രാജ്യങ്ങളായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top