India

അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ

Posted on

ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികളെന്ന് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തം, അപകടം, ആരോഗ്യകാരണങ്ങൾ, എന്നീ കാരണങ്ങളിലെല്ലാം മരിച്ചവരുടെ ആകെ കണക്കാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്.

41 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകളാണിത്. കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ച രാജ്യങ്ങളുടെ പട്ടികയിൽ കാനഡയാണ് മുന്നിൽ. 172 പേരാണ് കഴിഞ്ഞ അഞ്ച് വർഷം കാനഡയിൽ മരിച്ചത്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 108 ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിൽ മരിച്ചു. ആകെ മരണങ്ങളിൽ 19 പേർ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടത്. ഇതിൽ ഒമ്പത് പേർ കാനഡയിലും ആറ് പേർ ആമേരിക്കയിലുമാണ് ആക്രമിക്കപ്പെട്ടത്. ഒരോ ആൾ വീതം ചൈനയിലും യുകെയിലും കിർഗിസ്ഥാനിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിങ് കണക്ക് പുറത്തുവിട്ടത്. യുകെയിൽ വച്ച് 58 വിദ്യാർത്ഥികളും ഓസ്ട്രേലിയയിൽ 37 പേരും ജർമ്മനിയിൽ 24 പേരും മരിച്ചു. പാക്കിസ്ഥാനിലും ഒരു മരണം സംഭവിച്ചിട്ടുണ്ടെന്നും പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ സർക്കാരിന്റെ മുൻഗണനയാണെന്ന് പറഞ്ഞ സിങ് ഇന്ത്യൻ മിഷൻസ് വിദേശത്ത് പഠനാവശ്യങ്ങൾക്ക് പോകുന്ന വിദ്യാർത്ഥികളുമായി നിരന്തര സമ്പർക്കം നിലനനിർത്തുന്നുണ്ടെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version