ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽ പ്രതിസന്ധി.
ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനെ സഖ്യത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി (എഎപി). വ്യാജവാഗ്ദാനങ്ങൾ നൽകി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളെ കബളിപ്പിച്ചെന്ന് ഡൽഹി കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് നീക്കം.
കേജ്‌രിവാൾ ദേശവിരുദ്ധനാണെന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ്റെ പരാമർവും ഡൽഹി ഭരണ പാർട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം മാക്കനെതിരെ നടപടിയെടുക്കണമെന്ന അന്ത്യശ്വാസനവും കോൺഗ്രസിന് എഎപി നൽകി.