ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 1643 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മികച്ച നിരീക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതിർത്തിയിൽ ഒരു പട്രോൾ ട്രാക്ക് നിർമ്മിക്കുമെന്ന് അമിത് ഷാ എക്സിലൂടെ അറിയിച്ചു.
മണിപ്പൂരിലെ മൊറെയിൽ മൊത്തം അതിർത്തി ദൈർഘ്യത്തിൽ 10 കിലോമീറ്റർ ദൂരം സർക്കാർ ഇതിനകം മതിലുകെട്ടിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കൂടാതെ, ഹൈബ്രിഡ് സർവൈലൻസ് സിസ്റ്റം (എച്ച്എസ്എസ്) വഴി ഫെൻസിങ് ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പ്രോജക്ടുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പദ്ധതികൾ അരുണാചൽ പ്രദേശിലും മണിപ്പൂരിലും ഒരു കിലോമീറ്റർ വീതം വ്യാപിക്കുമെന്നും ഷാ പറഞ്ഞു.
കൂടാതെ, മണിപ്പൂരിൽ ഏകദേശം 20 കിലോമീറ്റർ ചുറ്റളവിൽ മതിൽ പണിയുന്നതിനുള്ള അനുമതികൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു