Sports
ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ രാജ്കോട്ടിൽ തുടങ്ങും
രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ രാജ്കോട്ടിൽ തുടങ്ങും. ഓരോ മത്സരങ്ങൾ വീതം ജയിച്ച ഇരുടീമുകൾക്കും പരമ്പരയിൽ മുന്നിലെത്തുകയാണ് ലക്ഷ്യം. വിരാട് കോഹ്‌ലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ പരമ്പരയിലെ അവശേഷിച്ച മത്സരങ്ങൾക്ക് ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ ഉണ്ടായേക്കും.
കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും രജത് പാട്ടിദാർ ടീമിൽ തുടർന്നേക്കും. കെ എൽ രാഹുലിന് പകരക്കാരനായി സർഫ്രാസ് ഖാൻ ടീമിലെത്താനാണ് സാധ്യത കൂടുതൽ. എങ്കിൽ ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ സർഫ്രാസിന് ഇന്ത്യൻ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാം. പരിക്കേറ്റ് കെ എൽ രാഹുലിന് പകരമായി കർണാടകക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിയിരുന്നു.