India

ആദായ നികുതി വകുപ്പ് നടപടിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ

Posted on

ബെംഗളൂരു : ആദായ നികുതി വകുപ്പ് നടപടിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായ നികുതി വകുപ്പ് വലിയ പിഴ ചുമത്തുകയും ചെയ്തതിനാൽ കോൺഗ്രസ് പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർഗെ പറഞ്ഞു.

‘നിങ്ങൾ സംഭാവനയായി നൽകിയ ഞങ്ങളുടെ പാർട്ടി പണമാണ് അവർ മരവിപ്പിച്ചത്. അതിനാൽ ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല. എന്നാൽ അവർ (ബിജെപി) തങ്ങൾക്ക് ലഭിച്ച ഇലക്ടറൽ ബോണ്ടുകളെ കുറിച്ച് വെളിപ്പെടുത്തുന്നില്ല. കാരണം അവരുടെ കവർച്ച പുറത്തുവരും,’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version