ബെംഗളൂരു : ആദായ നികുതി വകുപ്പ് നടപടിക്കെതിരെ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപി സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ആദായ നികുതി വകുപ്പ് വലിയ പിഴ ചുമത്തുകയും ചെയ്തതിനാൽ കോൺഗ്രസ് പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ വിജയം ഉറപ്പാക്കണമെന്നും ഖാർഗെ പറഞ്ഞു.


