Kerala

പത്തനംതിട്ട തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് നിക്ഷേപകര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു

Posted on

ഭൂരിഭാഗവും മക്കളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം നിക്ഷേപിച്ചവരാണ്. ധനകാര്യസ്ഥാപന ഉടമകളായ നെടുമ്പറമ്പില്‍ രാജുവും കുടുംബവും ജയില്‍ വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തു വന്നിട്ടുണ്ട്.

 

രാജുവിനും കുടുംബത്തിനും എതിരെയുള്ള ശിക്ഷാനടപടികളില്‍ വന്ന പിഴവുകളും, പാളിച്ചകളും കാരണമാണ് ഇവര്‍ പുറത്ത് വന്നത്. എത്രയും വേഗത്തില്‍ വീണ്ടും ഇവരെ ജയിലില്‍ അടക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. നൂറുകണക്കിന് ആളുകളുടെ സമ്പാദ്യം തട്ടിയെടുത്ത കുടുംബത്തെ ഭരണകൂടം സംരക്ഷിക്കുകയാണിപ്പോള്‍. തട്ടിപ്പുകാര്‍ ജയിലില്‍ പോയിട്ടും ഇന്നും സ്ഥാപനങ്ങളെല്ലാം വിവിധയിടങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട് . ഇതിന് നിയമപാലകര്‍ എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്നു. രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉപയോഗിച്ചാണ് ശിക്ഷയില്‍ നിന്ന് ഇളവ് നേടിയത്. സംസ്ഥാനത്തെ നിരവധി ബ്രാഞ്ചുകളിലൂടെ നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനം കോടികളാണ് തട്ടിയെടുത്തത്.

 

മൂവായിരത്തോളം പേര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇനിയും പരാതി നല്‍കാതെ ഇരിക്കുന്നവരുമുണ്ട്. നിക്ഷേപകരില്‍പലരെയും ആത്മഹത്യയുടെ വക്കിലാണ്. ചികിത്സയ്ക്കു വേണ്ടിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പണം ഇല്ലാതെ നിക്ഷേപകര്‍ ദുരിതമനുഭവിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

വാര്‍ത്ത സമ്മേളനത്തില്‍ നിക്ഷേപകരായ ഷാജന്‍ ജോര്‍ജ്, ജോസഫ് കുര്യാക്കോസ്, ജയിംസ് മാത്യു, ശ്രീലത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version