ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ കടുവ ചത്തു. മയക്കു വെടിയേറ്റ കടുവ ദൗത്യ സംഘത്തിന് നേരെ ചാടിയതോടെകടുവയ്ക്ക് നേരെ മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ചത്തത്. സ്വയരക്ഷയുടെ ഭാഗമായാണ് വെടിയുതിർത്തത്.

പ്ലാസ്റ്റിക് പടുതയിൽ പൊതിഞ്ഞ് കടുവയെ തേക്കടിയിൽ എത്തിച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളർത്തു നായയെയും കടിച്ചുകൊന്നിരുന്നു.

