തൊടുപുഴ: പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസ് ആണ് ജീവനൊടുക്കിയത്. 35 വയസായിരുന്നു.
ഡീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. അഞ്ചുമാസം മുന്‍പ് ഇവരുടെ ഭര്‍ത്താവും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിനെതിരെ പൊലീസ് കേസ് എടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.