Kerala
ഐസിയു പീഡനക്കേസ്; അതിജീവിത സമരം ഇന്നും തുടരും
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതയുടെ സമരം ഇന്നും തുടരും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ മുൻപിൽ തെരുവിലാണ് സമരം നടത്തുന്നത്. ഡോക്ടർ പ്രീതിയ്ക്കെതിരെയുള്ള പരാതിയിലെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ സമരം തുടരാനാണ് അതിജീവിതയുടെ തീരുമാനം.